You are here
Home > Entertainment > അഭിനന്ദനവുമായി ജനപ്രിയ നായകൻ ദിലീപും; വിജയ് സൂപ്പർ സൂപ്പറായി തന്നെ മുന്നോട്ട്..!

അഭിനന്ദനവുമായി ജനപ്രിയ നായകൻ ദിലീപും; വിജയ് സൂപ്പർ സൂപ്പറായി തന്നെ മുന്നോട്ട്..!

മലയാളത്തിലെ ഈ വർഷത്തെ ഒരേ ഒരു സൂപ്പർ ഹിറ്റ് ആണ് ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്ണമിയും. ആസിഫ് അലി നായകനായ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിലെ തുടർച്ചയായ മൂന്നാം ചിത്രമാണ് വിജയ് സൂപ്പറും പൗര്ണമിയും. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുന്ന ഈ ഫാമിലി കോമഡി എന്റർറ്റെയിനെറിനു ഇപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുന്നത് ജനപ്രിയ നായകൻ ദിലീപ് ആണ്. നാലു ദിവസം മുൻപേ ചിത്രം കണ്ട ദിലീപ്‌ കഴിഞ്ഞ ദിവസമാണ് ജോസ് ജോയിയെ എറണാകുളം ലാൽ മീഡിയയിൽ വെച്ചു കണ്ടപ്പോൾ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചത്.

ദിലീപ് ഈ ചിത്രം കണ്ടു മികച്ച അഭിപ്രായം ആണ് പറഞ്ഞത് എന്നു ദിലീപിനൊപ്പം ഉള്ള ഒരു സെൽഫി പങ്കു വെച്ച് കൊണ്ടാണ് ജിസ് ജോയ് പ്രേക്ഷകരോട് പറഞ്ഞത് . ജിസ് ജോയ് ചിത്രമായ ബൈസൈക്കിൾ തീവ്സ് തന്നെ ഞെട്ടിച്ചതായി ദിലീപ് ജിസ് ജോയിയോട് പറഞ്ഞ കാര്യം നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ വിജയ് സൂപ്പറും പൗര്ണമിയും ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് നിർമ്മിച്ചത്. സംവിധായകൻ ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ  സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.

Leave a Reply

Top