You are here
Home > Latest News > ഗതാഗത കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ സിവില്‍ പൊലീസ് ഓഫിസറിന് സോഷ്യല്‍ മീഡിയയുടെ കയ്യടി..!!

ഗതാഗത കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ സിവില്‍ പൊലീസ് ഓഫിസറിന് സോഷ്യല്‍ മീഡിയയുടെ കയ്യടി..!!

കോട്ടയത്തെ ഗതാഗത കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സോഷ്യല്‍ മീഡിയയിലെ താരം. ആംബുലന്‍സ് സൈറണ്‍ മുഴുക്കി വന്ന് ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുകയായിരുന്നു. ഒരു ബൈക്കിന് മാത്രം കഷ്ടിച്ച് പോകാന്‍ സാധിക്കുന്ന സ്ഥമാണ് റോഡിലുണ്ടായിരുന്നത്. ഇതു കണ്ട് രഞ്ജിത്ത് അവിടെ ഓടിയെത്തി. ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ മാറ്റി ആംബലുന്‍സിന് പോകാന്‍ വഴിയൊരുക്കിയത്. എങ്കിലും രോഗിയോടും ജോലിയോടും കാണിച്ച ആത്മാര്‍ഥതയാണ് സൈബര്‍ ലോകത്തെ തരംഗമായത്. ഈ ദൃശ്യം പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ്.

Leave a Reply

Top