You are here
Home > Latest News (Page 2)

ലാലേട്ടന് വേണ്ടി കിടിലൻ ഐറ്റം കയ്യിലുണ്ട്..!! എല്ലാം ഓക്കേ ആയാൽ നടക്കും..!!

കട്ടപ്പനയിലെ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാള മനസിൽ ഇടംനേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് ഇപ്പോൾ ആരാധകർക്ക് സുപരിചിതമാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ, ഒരു പഴയ ബോംബുകഥ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഒരു യമയണ്ടന്‍ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ ലാലേട്ടനുമായി

മോഹൻലാൽ-സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറില്‍’ നായികയായി ഈ സൂപ്പർ താരം..!

ലേഡിസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ജുൺ 25ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബംഗളൂരു ആണ് ചിത്രത്തിന്റെ മറ്റൊരു ലോക്കഷൻ. സിദ്ധിക്ക് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് റജീന കസാൻഡ്രയാണ്. കണ്ടനാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെ പതിനഞ്ചാം വയസിൽ നായികയായി എത്തിയ നടിയാണ് റജീന. എസ് ടാക്കീസിന്റെ ബാനറിൽ

ലൂസിഫർ കാണുന്ന പ്രേക്ഷകർക്ക് സമ്മാനമൊരുക്കി അണിയറപ്രവർത്തകർ..!!

മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ. ലൂസിഫർ കാണുന്ന പ്രേക്ഷകർക്ക് സമ്മാനങ്ങളുമായി അണിയറ പ്രവർത്തകർ. 26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും. കാറും, ബുള്ളറ്റും, സ്വർണ്ണവും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിൻ്റെ പിന്നാലെ സ്ഥാനാർത്ഥികൾ..!!

സ്വന്തം മണ്ഡലത്തിലെ വോട്ടർ അല്ലെങ്കിലും നടൻ മോഹൻലാലിനെ കാണാനുള്ള തിരക്കിലായിരുന്നു എറണാകുളം,തൃശൂർ മണ്ഡലത്തിലെ വിവിധ സ്ഥാനാർത്ഥികൾ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും,എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവും,എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവുമാണ് മോഹൻലാലിനെ കാണാനായി നിശബ്ദ പ്രചാരണദിവസം സമയം നീക്കി വെച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടറാണ് മോഹൻലാൽ എങ്കിലും സൂപ്പര്‍താരം ഒപ്പമുണ്ടെന്ന് വരുത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. നിശബ്ദ പ്രചാരണ ദിവസം മിക്ക സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖരെ കണ്ട് വോട്ടുറപ്പിക്കാനുള്ള

ആരാണ് ലുസിഫറിലെ ഐറ്റം ഡാൻസ്കാരി? മൂന്നു മക്കളുടെ സൂപ്പർ മമ്മി..!!

ലൂസിഫറിലെ ആ നെടുനീളൻ ഐറ്റം ഡാൻസ് കളിച്ച ആളെ ഓർക്കുന്നില്ലേ? വാലുച്ച ഡിസൂസ എന്ന ഗോവൻ മോഡൽ ആണ് റഫ്‌താര എന്ന കഥാപാത്രമായി വന്ന് ചടുല താളത്തിന് ചുവടു വച്ച് നീണ്ടു പോകുന്ന ആക്ഷൻ രംഗങ്ങളെ മുഷിപ്പിക്കാതെ പ്രേക്ഷക മുന്നിലെത്തിച്ചത്. ഷാരൂഖ് ഖാന്റെ ഫാനിലൂടെ അഭിനയരംഗത്തെത്തുമ്പോൾ വാലുച്ചക്ക് പ്രായം 36. കൂടാതെ മൂന്നു മക്കളുമുണ്ട്‌ ഈ സൂപ്പർ മമ്മിക്ക്. 1990 കളുടെ ആരംഭത്തിൽ പ്രമുഖ ഫാഷൻ ഡിസൈനർ വെന്റൽ റോഡ്രിക്‌സിന്റെ

പോർച്ചുഗീസ് പശ്ചാത്തലത്തിൽ 3Dയിൽ അത്ഭുത കാഴ്ചകൾ ഒരുക്കാൻ ‘ബറോസ്സ്’ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ സംവിധായകൻ ആവുന്നു..!

കേരളം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ സംവിധായകൻ ആകുന്നു. അതേ മോഹൻലാൽ അങ്ങനെ ആണ്. അയാൾ എപ്പോഴൊക്കെയാണ് നമ്മളെ വിസ്മയിപ്പിക്കുക എന്ന് ഒരിക്കലും പറയുവാൻ ഒക്കില്ല. നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ സൂപ്പർതാരം മോഹൻലാൽ സംവിധായകൻ ആകുന്നു. ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. 'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു' എന്നാണ് മോഹന്‍ലാല്‍

കോഴിക്കോട് സിംഗിൾ സ്ക്രീൻ കളക്ഷൻ പുറത്ത്; ലൂസിഫറിൻ്റെ എക്സ്ട്രാ സെന്ററിലെ കളക്ഷൻ എടുക്കാൻ ബുദ്ധിമുട്ടുന്ന രാജ..!!

കേരളത്തിൽ ഒരു മലയാള സിനിമക്ക് ഏറ്റവും കൂടുതൽ സെന്റർ ഗ്രോസ് കിട്ടുന്ന സെന്ററുകൾ ആണ് കോഴിക്കോട്, കൊച്ചി, ട്രിവാൻഡ്രം, തൃശൂർ തുടങ്ങിയവ. ഇതിൽ തന്നെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകൾ ഉള്ള കോഴിക്കോട് സെന്ററിലെ സിംഗിൾ സ്ക്രീൻ കളക്ഷൻ മലയാള സിനിമകളുടെ ഗ്രോസ്സിൽ നിർണ്ണായകമാണ്. ഇപ്പോഴിതാ വിഷു ചിത്രങ്ങളുടെ കാലിക്കറ്റ് സിംഗിൾ സ്ക്രീൻ ഗ്രോസ് കളക്ഷൻ മനോരമ മെട്രോ വാർത്ത വഴി പുറത്തു വിട്ടിരിക്കുകയാണ്. രണ്ടാഴ്ച്ച കൊണ്ട് 87 ലക്ഷം രൂപ

ടിക്‌ടോകിലെ അപരന്മാരും, ട്രോളുകളും..!! വിശേഷങ്ങളുമായി ദുൽക്കർ സൽമാൻ..!!

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ മലയാളചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ക്ലബ് എഫ് എമിൽ എത്തിയപ്പോളാണ് ദുൽക്കർ ടിക്‌ടോകിലെ അപരന്മാരെയും, ട്രോളുകളെയും കുറിച്ച് പറഞ്ഞത് . ഈ മാസം 25നാണ് റിലീസ്. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ആന്റോ ജോസഫും

ഹസനാണ് ഹീറോ; കുഞ്ഞിനെ എത്തിച്ച ആംബുലന്‍സിലെ നാല്‍വര്‍ സംഘം ഇവരാണ്…!!

ഹൃദ്രോഗം ബാധിച്ച 15 ദിവസം പ്രായമായ കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലൻസ് അഞ്ചര മണിക്കൂർ കൊണ്ടാണ് എറണാകുളം അമൃത ആശുപത്രിയിൽ എത്തിയത്. അഞ്ച‌ര മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററാണ്. സോഷ്യൽ മീഡിയയിൽ അടക്കം ഒട്ടേറെപേർ ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് യാത്ര തിരിച്ചതുമുതൽ വഴിയരികിൽ കാത്തുനിന്ന സന്നദ്ധ പ്രവർത്തകരും പൊലീസും നാട്ടുകാരും എല്ലാം വാഹനത്തിന് വഴിയൊരുക്കി. എന്നാൽ ഈ ദൗത്യത്തിലെ യഥാര്‍ത്ഥ

കൊച്ചി മൾട്ടിപ്ലെക്സിൽ ആറാം ദിവസം മമ്മൂട്ടിക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ച് ഫഹദ് ഫാസിൽ..!!

കഴിഞ്ഞ ആഴ്ചയിൽ മലയാളത്തിൽ റിലീസായ ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജയും, ഫഹദ് ഫാസിൽ നായകനായ അതിരനും. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും. 2010 ൽ ഇറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തിയത്. പുലിമുരുകന്റെ അണിയറ പ്രവർത്തകർ ആണ് ചിത്രത്തിലുടനീളം. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിൻറെ ആക്ഷൻ കൈകാര്യം ചെയ്തത്. ക്ലൈമാക്സ് ഭാഗത്തിലെ മമ്മൂട്ടിയുടെ ആക്ഷൻ പ്രേക്ഷകരുടെ കയ്യടി നേടി. രണ്ടു

Top