You are here
Home > Latest News

വൻ വരവേൽപ്പിൽ മാമാങ്കം തിയറ്ററുകളിൽ..!! മലയാള സിനിമയിലെ മഹാസംഭവം..!!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസിനെത്തി. മലയാളി പ്രേക്ഷകർ ഉത്സവമായാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രത്തിന്റെ രചന സജീവ്‌ പിള്ള, സംവിധാനം എം പദ്മകുമാര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ആണ്. സാമൂതിരി ചതിയിലൂടെ സ്വന്തമാക്കിയ മാമങ്കഭൂമി വെട്ടി പിടിക്കുന്നതിന്റെ ഭാഗമായി

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.

മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി ശക്തമാക്കി പൊലീസ്. നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം റൂറൽ എസ്.പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നത്. സിനിമക്കെതിരെ

കേംബ്രിഡ്ജ് പുസ്തകത്തിന്‍റെ മുഖചിത്രമായി സുരേഷ് ഗോപി; തിളങ്ങി ‘കളിയാട്ടം’

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. നായക സങ്കൽപങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ച് കണ്ണൻ പെരുമലയനായി തകർത്താടിയത് സുരേഷ് ഗോപിയായിരുന്നു. തീചാമുണ്ടി കോലം കെട്ടി കണ്ണൻ പെരുമലയൻ നടന്ന് കയറിയത് ദേശീയ പുരസ്കാരത്തിലേക്ക് കൂടിയാണ്. വില്യം ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ എന്ന കൃതിയെ ആധാരമാക്കിയാണ് ‘കളിയാട്ടം’ ഒരുക്കിയത്. അന്ന് ദേശീയ പുരസ്കാരത്തിലേക്ക് നടന്നു കയറിയെങ്കിൽ ഇന്ന് മറ്റൊരു അംഗീകാരമാണ് ചിത്രത്തെ തേടിയെത്തിരിക്കുന്നത്. സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്ക്

മാമാങ്കത്തെ തകർക്കാൻ സൈബർ ആക്രമണമെന്നു പരാതി.. ആസൂത്രിത നീക്കമെന്ന് ആരോപണം..!!

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ ത്തിനെതിരായി നടക്കുന്ന നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നിര്‍മാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിർമ്മാതാക്കളുടെ പരാതി തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറി. ‘മാമാങ്ക’ത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ നടന്നു വരുന്നതെന്നും ഇതിനു പിന്നില്‍ ചില ശക്തികള്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പരാതിയില്‍

തമിഴ് നാട്ടിൽ പുതു ചരിത്രം സൃഷ്ടിച്ചു ദളപതിയുടെ ബിഗിൽ..!! 80 കോടി ഷെയർ നേടുന്ന ആദ്യ ചിത്രം..!!

ആറ്റ്ലി- വിജയ് കൂട്ടുകെട്ടിൽ എത്തിയ മൂന്നാമത്തെ ചിത്രമായ ബിഗിൽ തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി എന്ന് മാത്രമല്ല, തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സറും ആയി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നൂറു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയെടുത്ത ഈ ചിത്രം വിജയ് ആറ്റ്ലി ടീമിന് സമ്മാനിച്ചത് ഹാട്രിക്ക് വിജയം ആണ്. അതോടൊപ്പം മറ്റു രണ്ടു അപൂർവ ഹാട്രിക്കുകളും വിജയ് നേടിയെടുത്തു. മൂന്നു

3 ചിത്രങ്ങൾക്ക് ഫിലിം ഫെയർ നോമിനേഷൻ; വാർത്ത തെറ്റ്;

മൂന്ന് ഭാഷകളിൽ നിന്നായി മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങൾക്ക് ഫിലിം ഫെയർ നോമിനേഷൻ എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഔദ്യോഗിക ഫാൻസ് വൃത്തങ്ങൾ. പ്രചരിക്കുന്നത് തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് അവർ വ്യക്തമാക്കുന്നു. ഫിലിം ഫെയറിന്റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നടന്റെ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് നോമിനേഷൻ ലഭിക്കുന്നതെന്നായിരുന്നു പ്രചരിച്ച വാർത്ത. ഖാലിദ് റഹ്മാന്റെ ഉണ്ട (മലയാളം),

ഇടിക്കൂട്ടിലെ വിസ്‌മയം ‘ദ് റോക്ക്’ അന്തരിച്ചോ? ബിബിസിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിത… Read more at: https://www.asianetnews.com/fact-check-news/truth-behind-the-death-news-of-dwayne-johnson-q12nj3

വാഷിങ്ടണ്‍: വിഖ്യാത അമേരിക്കന്‍ നടനും നിര്‍മ്മാതാവും റെസ്‍ലിങ് താരവുമായ ഡ്വെയന്‍ ജോണ്‍സന്‍റെ മരണവാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ദ റോക്ക്' എന്ന വിളിപ്പേരുള്ള ഡ്വെയ്ന്‍ അന്തരിച്ചെന്ന വാര്‍ത്തകള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്. ഭയാനകമായ ഒരു സ്റ്റണ്ടിനിടെ പരാജിതനായ 47-കാരന്‍ 'ദ റോക്ക്', ഡ്വെയ്ന്‍ അന്തരിച്ചു എന്നാണ് ബിബിസി ന്യൂസിന്‍റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്.

സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ മണിച്ചിത്രത്താഴിലെ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍..!!

കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് രസകരമായ ഒരു ട്രോള്‍ വീഡിയോ. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നകുലന്‍ എന്ന കഥാപാത്രമാക്കി മാറ്റിയ ഈ ട്രോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. വീഡിയോ കണ്ടപാടേ ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററെ തിരഞ്ഞവരുടെ എണ്ണവും ചെറുതല്ല. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററായ അജ്മലിനെക്കുറിച്ച് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. കുറിപ്പ് വായിക്കാം ദേ ഇതാണ്

കോളിവുഡ് ഭരിച്ചു ദളപതി; തമിഴകത്തിന്റെ ഒരേയൊരു രാജാവായി വിജയ്..!

ദളപതി വിജയ് നായകനായി എത്തിയ ആറ്റ്ലി ചിത്രമായ ബിഗിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ബിഗിൽ വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമാ ചരിത്രത്തിലേയും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ ഉള്ള ഒരുക്കത്തിലാണ്. വർക്കിംഗ് ഡേയിൽ പോലും അതിഗംഭീര കളക്ഷൻ നേടിയെടുക്കുന്ന ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിക്കുമെന്ന് തീയേറ്റർ ഉടമകളും

‘വിപ്ലവം ഉണ്ടാകും’: വാളയാർ സംഭവത്തിൽ താരങ്ങൾ..!!

വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ

Top