You are here
Home > Entertainment (Page 2)

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി പടവെട്ടാൻ നിവിൻ പോളി…!!

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ചു, ചലച്ചിത്രതാരം സണ്ണി വെയ്ൻ നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു . പടവെട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ലവ് ആക്ഷൻ ഡ്രാമക്കും തുറമുഖത്തിനും ശേഷം നിവിൻ പോളി നായകനാകുന്ന ചിത്രം ആണിത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരഭം നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ

ലാലേട്ടന് വേണ്ടി കിടിലൻ ഐറ്റം കയ്യിലുണ്ട്..!! എല്ലാം ഓക്കേ ആയാൽ നടക്കും..!!

കട്ടപ്പനയിലെ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാള മനസിൽ ഇടംനേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് ഇപ്പോൾ ആരാധകർക്ക് സുപരിചിതമാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ, ഒരു പഴയ ബോംബുകഥ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഒരു യമയണ്ടന്‍ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ ലാലേട്ടനുമായി

മോഹൻലാൽ-സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറില്‍’ നായികയായി ഈ സൂപ്പർ താരം..!

ലേഡിസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ജുൺ 25ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബംഗളൂരു ആണ് ചിത്രത്തിന്റെ മറ്റൊരു ലോക്കഷൻ. സിദ്ധിക്ക് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് റജീന കസാൻഡ്രയാണ്. കണ്ടനാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെ പതിനഞ്ചാം വയസിൽ നായികയായി എത്തിയ നടിയാണ് റജീന. എസ് ടാക്കീസിന്റെ ബാനറിൽ

ആരാണ് ലുസിഫറിലെ ഐറ്റം ഡാൻസ്കാരി? മൂന്നു മക്കളുടെ സൂപ്പർ മമ്മി..!!

ലൂസിഫറിലെ ആ നെടുനീളൻ ഐറ്റം ഡാൻസ് കളിച്ച ആളെ ഓർക്കുന്നില്ലേ? വാലുച്ച ഡിസൂസ എന്ന ഗോവൻ മോഡൽ ആണ് റഫ്‌താര എന്ന കഥാപാത്രമായി വന്ന് ചടുല താളത്തിന് ചുവടു വച്ച് നീണ്ടു പോകുന്ന ആക്ഷൻ രംഗങ്ങളെ മുഷിപ്പിക്കാതെ പ്രേക്ഷക മുന്നിലെത്തിച്ചത്. ഷാരൂഖ് ഖാന്റെ ഫാനിലൂടെ അഭിനയരംഗത്തെത്തുമ്പോൾ വാലുച്ചക്ക് പ്രായം 36. കൂടാതെ മൂന്നു മക്കളുമുണ്ട്‌ ഈ സൂപ്പർ മമ്മിക്ക്. 1990 കളുടെ ആരംഭത്തിൽ പ്രമുഖ ഫാഷൻ ഡിസൈനർ വെന്റൽ റോഡ്രിക്‌സിന്റെ

പോർച്ചുഗീസ് പശ്ചാത്തലത്തിൽ 3Dയിൽ അത്ഭുത കാഴ്ചകൾ ഒരുക്കാൻ ‘ബറോസ്സ്’ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ സംവിധായകൻ ആവുന്നു..!

കേരളം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ സംവിധായകൻ ആകുന്നു. അതേ മോഹൻലാൽ അങ്ങനെ ആണ്. അയാൾ എപ്പോഴൊക്കെയാണ് നമ്മളെ വിസ്മയിപ്പിക്കുക എന്ന് ഒരിക്കലും പറയുവാൻ ഒക്കില്ല. നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ സൂപ്പർതാരം മോഹൻലാൽ സംവിധായകൻ ആകുന്നു. ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. 'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു' എന്നാണ് മോഹന്‍ലാല്‍

കോഴിക്കോട് സിംഗിൾ സ്ക്രീൻ കളക്ഷൻ പുറത്ത്; ലൂസിഫറിൻ്റെ എക്സ്ട്രാ സെന്ററിലെ കളക്ഷൻ എടുക്കാൻ ബുദ്ധിമുട്ടുന്ന രാജ..!!

കേരളത്തിൽ ഒരു മലയാള സിനിമക്ക് ഏറ്റവും കൂടുതൽ സെന്റർ ഗ്രോസ് കിട്ടുന്ന സെന്ററുകൾ ആണ് കോഴിക്കോട്, കൊച്ചി, ട്രിവാൻഡ്രം, തൃശൂർ തുടങ്ങിയവ. ഇതിൽ തന്നെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകൾ ഉള്ള കോഴിക്കോട് സെന്ററിലെ സിംഗിൾ സ്ക്രീൻ കളക്ഷൻ മലയാള സിനിമകളുടെ ഗ്രോസ്സിൽ നിർണ്ണായകമാണ്. ഇപ്പോഴിതാ വിഷു ചിത്രങ്ങളുടെ കാലിക്കറ്റ് സിംഗിൾ സ്ക്രീൻ ഗ്രോസ് കളക്ഷൻ മനോരമ മെട്രോ വാർത്ത വഴി പുറത്തു വിട്ടിരിക്കുകയാണ്. രണ്ടാഴ്ച്ച കൊണ്ട് 87 ലക്ഷം രൂപ

ടിക്‌ടോകിലെ അപരന്മാരും, ട്രോളുകളും..!! വിശേഷങ്ങളുമായി ദുൽക്കർ സൽമാൻ..!!

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ മലയാളചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ക്ലബ് എഫ് എമിൽ എത്തിയപ്പോളാണ് ദുൽക്കർ ടിക്‌ടോകിലെ അപരന്മാരെയും, ട്രോളുകളെയും കുറിച്ച് പറഞ്ഞത് . ഈ മാസം 25നാണ് റിലീസ്. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ആന്റോ ജോസഫും

ഗംഭീര പ്രകടനവുമായി ഫഹദും സായ് പല്ലവിയും;അതിരൻ വിജയ കുതിപ്പിൽ..!

കഴിഞ്ഞ ആഴ്ച മലയാളത്തിൽ റീലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ വിവേക് കഥ എഴുതി സംവിധാനം ചെയ്ത അതിരൻ. ഫഹദ് ഫാസിൽ നായകനും, സായ് പല്ലവി നായികയും ആയി എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. ഇവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സൈക്കോളജിയും സസ്പെന്സും ആവേശവും, മിസ്റ്ററിയും എല്ലാം ചേർത്ത് ഒരുക്കിയ ഈ ചിത്രം പ്രധാനമായും ഊന്നൽ കൊടുത്തിരിക്കുന്നത് ഫഹദ്, സായ്

മോഹൻലാലും സൂര്യയും ഒരുമിക്കുന്ന ‘കാപ്പാൻ’ ടീസര്‍ പുറത്തിറങ്ങി..!!

തമിഴ് വർഷപ്പിറവി ആഘോഷമാക്കാൻ മോഹൻലാലും സൂര്യയും എത്തിയിരിക്കുകയാണ്. വൻ ഹിറ്റായ ലൂസിഫറിന് ശേഷവും മോഹൻലാൽ ആരാധകർക്ക് ആഘോഷത്തിന്‍റെ നാളുകൾ അവസാനിക്കുന്നില്ലെന്നുറപ്പിച്ചുകൊണ്ട് കാപ്പാൻ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ ലൂസിഫർ വമ്പൻ വിജയം ആയതിന് പിന്നാലെ, നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ എത്തുന്ന ചിത്രമായ കാപ്പാൻ ടീസര്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ തമിഴ് വർഷ പിറവിയിൽ പുറത്തുവിട്ടിരിക്കുന്നു

സസ്പെൻസ് സൈക്കോ ത്രില്ലറുമായി ഫഹദ് ഫാസിൽ..!!

ഫഹദ് ഫാസിൽ സായി പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ ഡയറക്ടർ വിവേക് ഒരുക്കിയ സൈക്കോ ത്രില്ലർ 'അതിരൻ' ഇന്ന് റിലീസായിരിക്കുകയാണ്. നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷന്‍. അതിനു ചേര്‍ന്ന പശ്ചാത്തലസംഗീതം. എല്ലാം കൊണ്ടും മികച്ച ആസ്വാദനമാണ് അതിരൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഒരു ഹിൽസ്റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പുതിയ ഡോക്ടർ വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് 'അതിരൻ' പറയുന്നത്. പി എഫ് മാത്യുസിന്റെ തിരക്കഥ ചിത്രത്തിനെ

Top