You are here
Home > Entertainment > കോഴിക്കോട് സിംഗിൾ സ്ക്രീൻ കളക്ഷൻ പുറത്ത്; ലൂസിഫറിൻ്റെ എക്സ്ട്രാ സെന്ററിലെ കളക്ഷൻ എടുക്കാൻ ബുദ്ധിമുട്ടുന്ന രാജ..!!

കോഴിക്കോട് സിംഗിൾ സ്ക്രീൻ കളക്ഷൻ പുറത്ത്; ലൂസിഫറിൻ്റെ എക്സ്ട്രാ സെന്ററിലെ കളക്ഷൻ എടുക്കാൻ ബുദ്ധിമുട്ടുന്ന രാജ..!!

കേരളത്തിൽ ഒരു മലയാള സിനിമക്ക് ഏറ്റവും കൂടുതൽ സെന്റർ ഗ്രോസ് കിട്ടുന്ന സെന്ററുകൾ ആണ് കോഴിക്കോട്, കൊച്ചി, ട്രിവാൻഡ്രം, തൃശൂർ തുടങ്ങിയവ. ഇതിൽ തന്നെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകൾ ഉള്ള കോഴിക്കോട് സെന്ററിലെ സിംഗിൾ സ്ക്രീൻ കളക്ഷൻ മലയാള സിനിമകളുടെ ഗ്രോസ്സിൽ നിർണ്ണായകമാണ്. ഇപ്പോഴിതാ വിഷു ചിത്രങ്ങളുടെ കാലിക്കറ്റ് സിംഗിൾ സ്ക്രീൻ ഗ്രോസ് കളക്ഷൻ മനോരമ മെട്രോ വാർത്ത വഴി പുറത്തു വിട്ടിരിക്കുകയാണ്. രണ്ടാഴ്ച്ച കൊണ്ട് 87 ലക്ഷം രൂപ അവിടുത്തെ സിംഗിൾ സ്ക്രീനിൽ നിന്നു നേടി ലുസിഫെർ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. രാധയിൽ നിന്നും 37 ലക്ഷവും കോറോണേഷനിൽ നിന്ന് 50 ലക്ഷത്തോളവുമാണ് കോഴിക്കോട് നിന്നുള്ള ഇത് വരെയുള്ള ലുസിഫെറിന്റെ സിംഗിൾ സ്ക്രീൻ കളക്ഷൻ.

ലൂസിഫർ എക്സ്ട്രാ സെന്റർ ആയിരുന്നു രാധ. മെയിൻ തിയറ്റർ കോറോണേഷൻ ആണ്. ആദ്യ ആഴ്ചയിൽ ലുസിഫെർ രാധയിൽ നിന്നു നേടിയത് 26.3 ലക്ഷം രൂപയാണ്. മമ്മൂട്ടി ചിത്രം മധുര രാജ ആദ്യ ആഴ്ചയിൽ രാധയിൽ നിന്ന് 26.5 ലക്ഷം നേടി എങ്കിലും വർധിപ്പിച്ച ടിക്കറ്റ് നിരക്കിൽ കളിച്ചാണ് മധുര രാജ ഈ ഗ്രോസ് നേടിയത്. ലുസിഫെർ കളിച്ചതിൽ നിന്നും 30 രൂപ അധികം ആയിരുന്നു മധുര രാജ കളിക്കുമ്പോഴാതെ രാധയിലെ ടിക്കറ്റ്‌ ചാർജ്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ എണ്ണമെടുത്താൽ ലൂസിഫർ വളരെ അധികം മുൻപിലാണ്. രണ്ടു ചിത്രങ്ങളും വൻ ഹൈപ്പിൽ തന്നെയാണ് എത്തിയത്.

കോറോണേഷൻ എന്ന മറ്റൊരു വൻ കപ്പാസിറ്റി എക്സ്ട്രാ തീയേറ്ററിൽ കളിക്കുബോൾ തന്നെയാണ് ലുസിഫെർ രാധയിൽ നിന്നും ഗംഭീര കളക്ഷൻ നേടിയത് എന്ന പ്രത്യേകതയും ഉണ്ട്. കാലിക്കറ്റ് സിംഗിൾ സ്ക്രീനിൽ നിന്നും 1 കോടി കളക്ഷൻ നേടുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമായി മാറാൻ ഉള്ള ഒരുക്കത്തിൽ ആണ് ലുസിഫെർ. ഇതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ കോഴിക്കോട് സിംഗിൾ സ്ക്രീനിലെ ഏറ്റവും ഉയർന്ന കളക്ഷൻ 80 ലക്ഷത്തിൽ താഴെയാണ്.

Leave a Reply

Top