You are here
Home > Entertainment > തമിഴ് നാട്ടിൽ പുതു ചരിത്രം സൃഷ്ടിച്ചു ദളപതിയുടെ ബിഗിൽ..!! 80 കോടി ഷെയർ നേടുന്ന ആദ്യ ചിത്രം..!!

തമിഴ് നാട്ടിൽ പുതു ചരിത്രം സൃഷ്ടിച്ചു ദളപതിയുടെ ബിഗിൽ..!! 80 കോടി ഷെയർ നേടുന്ന ആദ്യ ചിത്രം..!!

ആറ്റ്ലി- വിജയ് കൂട്ടുകെട്ടിൽ എത്തിയ മൂന്നാമത്തെ ചിത്രമായ ബിഗിൽ തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി എന്ന് മാത്രമല്ല, തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സറും ആയി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നൂറു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയെടുത്ത ഈ ചിത്രം വിജയ് ആറ്റ്ലി ടീമിന് സമ്മാനിച്ചത് ഹാട്രിക്ക് വിജയം ആണ്. അതോടൊപ്പം മറ്റു രണ്ടു അപൂർവ ഹാട്രിക്കുകളും വിജയ് നേടിയെടുത്തു.

മൂന്നു ചിത്രങ്ങൾ തുടർച്ചയായി ഇരുനൂറു കോടി ക്ലബിൽ എത്തിച്ച ആദ്യ തമിഴ് നടൻ എന്ന ഹാട്രിക്കും അതുപോലെ തുടർച്ചയായി മൂന്ന് ചിത്രങ്ങൾ തമിഴ് നാട് നിന്ന് മാത്രം നൂറു കോടിയിൽ എത്തിച്ച നടൻ എന്ന റെക്കോർഡും വിജയ് ബിഗിൽ നേടിയ വിജയത്തോടെ സ്വന്തമാക്കി. ഇപ്പോഴിതാ തമിഴ് നാട് സിനിമാ ചരിത്രത്തിലെ മറ്റൊരു റെക്കോർഡും കൂടി തന്റെ കയ്യിലാക്കിയിരിക്കുകയാണ് ദളപതി. തമിഴ് നാട് നിന്ന് ആദ്യമായി 80 കോടി രൂപ ഷെയർ നേടുന്ന ചിത്രമായി മാറി ദളപതിയുടെ ബിഗിൽ. തമിഴ് നാട് നിന്നും ആദ്യമായി 50 കോടി ഷെയർ നേടിയത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ എന്തിരൻ ആണ്.

എന്തിരൻ തന്നെയാണ് 60 കോടി ഷെയർ മാർക്കും ആദ്യമായി പിന്നിട്ടത്. 70 കോടി ഷെയർ മാർക്ക് ആദ്യമായി തമിഴ്നാട് നിന്നും പിന്നിട്ടത് തെലുങ്കു ചിത്രമായ ബാഹുബലി 2 ആയിരുന്നു. എന്നാൽ ആ നേട്ടം ആദ്യമായി സ്വന്തമാക്കിയ തമിഴ് ചിത്രം വിജയ്- എ ആർ മുരുഗദോസ് ടീമിന്റെ സർക്കാർ ആണ്. ഇപ്പോഴിതാ ആദ്യത്തെ എൺപതു കോടി ഷെയറും നേടി തമിഴ്നാട് ബോക്സ് ഓഫീസിലെ ഒരേ ഒരു രാജാവാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് ദളപതി വിജയ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആണ് ബിഗിൽ നിർമ്മിച്ചത്.

Leave a Reply

Top