You are here
Home > Entertainment > ഗംഭീര പ്രകടനവുമായി ഫഹദും സായ് പല്ലവിയും;അതിരൻ വിജയ കുതിപ്പിൽ..!

ഗംഭീര പ്രകടനവുമായി ഫഹദും സായ് പല്ലവിയും;അതിരൻ വിജയ കുതിപ്പിൽ..!

കഴിഞ്ഞ ആഴ്ച മലയാളത്തിൽ റീലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ വിവേക് കഥ എഴുതി സംവിധാനം ചെയ്ത അതിരൻ. ഫഹദ് ഫാസിൽ നായകനും, സായ് പല്ലവി നായികയും ആയി എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. ഇവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സൈക്കോളജിയും സസ്പെന്സും ആവേശവും, മിസ്റ്ററിയും എല്ലാം ചേർത്ത് ഒരുക്കിയ ഈ ചിത്രം പ്രധാനമായും ഊന്നൽ കൊടുത്തിരിക്കുന്നത് ഫഹദ്, സായ് പല്ലവി എന്നിവരുടെ പെര്ഫോര്മൻസിനാണ്. രണ്ടു പേരും തങ്ങളുടെ കരിയറിൽ ഇതു വരെ ചെയ്യാത്ത തരം കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരൂപകരും പ്രേക്ഷകരും ഒരേ പോലെ പ്രശംസ ചൊരിയുകയാണ് ഇരുവരുടെയും പ്രകടനത്തിന് മേൽ.

പ്രശസ്ത തിരക്കഥ രചയിതാവ് പി എഫ് മാത്യൂസ് തിരക്കഥയും സംഭാഷണവുമൊരുക്കിയ  ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത ബാനർ ആയ സെഞ്ച്വറി ഫിലിമ്സിന്റെ   ബാനറിൽ കൊച്ചുമോൻ ആണ്. ഊട്ടിയിലെ ഒരു മെന്റൽ ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുൽ കുൽക്കർണി, സുദേവ് നായർ, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, സുരഭി, ലെന, നന്ദു    എന്നിവരും ഈ ചിത്രത്തിലെ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. പ്രകാശ് രാജ് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. അനു മൂത്തേടൻ നൽകിയ മനോഹരമായ ദൃശ്യങ്ങളും പി എസ് ജയഹരി ഒരുക്കിയ സംഗീതവും ചിത്രത്തിന് മുതൽ കൂട്ടായി.

Leave a Reply

Top