You are here
Home > Latest News > കൊച്ചി മൾട്ടിപ്ലെക്സിൽ ആറാം ദിവസം മമ്മൂട്ടിക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ച് ഫഹദ് ഫാസിൽ..!!

കൊച്ചി മൾട്ടിപ്ലെക്സിൽ ആറാം ദിവസം മമ്മൂട്ടിക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ച് ഫഹദ് ഫാസിൽ..!!

കഴിഞ്ഞ ആഴ്ചയിൽ മലയാളത്തിൽ റിലീസായ ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജയും, ഫഹദ് ഫാസിൽ നായകനായ അതിരനും. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും. 2010 ൽ ഇറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തിയത്. പുലിമുരുകന്റെ അണിയറ പ്രവർത്തകർ ആണ് ചിത്രത്തിലുടനീളം. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിൻറെ ആക്ഷൻ കൈകാര്യം ചെയ്തത്. ക്ലൈമാക്സ് ഭാഗത്തിലെ മമ്മൂട്ടിയുടെ ആക്ഷൻ പ്രേക്ഷകരുടെ കയ്യടി നേടി.

രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ കൊച്ചി മൾട്ടിപ്ലെക്സ് കളക്ഷൻ പുറത്തിറങ്ങിയപ്പോൾ അതി ഭീകര ഹൈപ്പിൽ ഇറങ്ങിയ മമ്മൂട്ടി ചിത്രത്തെ മറികടന്നിരിക്കുകയാണ് ഫഹദ് സായി പല്ലവി കൂട്ടുകെട്ടിൽ ഇറങ്ങിയ അതിരൻ. ആറാം ദിനമായ ഇന്നലെ 75.92% ഒക്കുപൻസിയിൽ 3.78 ലക്ഷം ആണ് മധുരരാജ കൊച്ചി മൾട്ടിപ്ലെക്സിൽ നിന്നും നേടിയത്. അതിരൻ 80.70 % ഒക്കുപൻസിയിൽ 3.86 ലക്ഷമാണ് നേടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഷോകൾ അതിരനു ലഭിക്കാനാണ് സാധ്യത കാണുന്നത്.

അതെ സമയം മാർച്ച് 28 നു റിലീസായ മോഹൻലാൽ ചിത്രം ‘ലൂസിഫർ’ ഇപ്പോഴും കുതിക്കുകയാണ്. ഇരുപത്തിയൊന്നാം ദിവസമായ ഇന്നലെ 4.12 ലക്ഷമാണ് ചിത്രം കൊച്ചി മൾട്ടിപ്ലെക്സിൽ നിന്നും നേടിയത്. ഇതുവരെ ചിത്രം 1.73 കോടിയാണ് കൊച്ചി മൾട്ടിപ്ലെക്സിൽ നിന്നും നേടിയിട്ടുള്ളത്.

Leave a Reply

Top