You are here
Home > Entertainment > ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ടിൻ്റെ ‘അതിരൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ലോഞ്ച് ചെയ്തു..!!

ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ടിൻ്റെ ‘അതിരൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ലോഞ്ച് ചെയ്തു..!!

മലയാള സിനിമയുടെ ചരിത്രമെടുത്താൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു പേരാണ് സെഞ്ച്വറി ഫിലിമ്സിന്റെത്. സെഞ്ചുറിയുടെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അതിരൻ’ എന്നാണു ചിത്രത്തിൻറെ പേര്. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തിൽ അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടത്തിയത്.

‘ഒരു ചെറിയ ഇടവേളയ്ക്ക്‌ ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക്‌ മടങ്ങി വരുന്നു. ഫഹദ്‌ ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക്‌ ഒരു കൂട്ടം പുതിയ ടെക്നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു.. അതിരൻ’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Top