You are here
Home > Latest News > സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി..!!

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി..!!

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചററാണ് സൗമ്യ. ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് വൈറ്റില പള്ളിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു വൈകുന്നേരം ആറരയ്ക്ക് ക്രൗണ്‍ പ്ലാസയില്‍ വിവാഹസല്‍ക്കാരം നടത്തും. സിനിമാ മേഖലയിലുള്ളവര്‍ക്ക് പതിനൊന്നാം തീയതി വര്‍ക്കല റിസോര്‍ട്ടില്‍ വിരുന്നൊരുക്കും.

ദിലീപ് നായകനായ രാമലീല, പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി. മോഹൻലാലിനെ നായകനാക്കിയാണ് അടുത്ത ചിത്രം ഒരുക്കുന്നത്.

Leave a Reply

Top