You are here
Home > Entertainment > താരത്തിളക്കത്തില്‍ അരുണ്‍ ഗോപിയുടെ വിവാഹ സല്‍ക്കാരം..!!

താരത്തിളക്കത്തില്‍ അരുണ്‍ ഗോപിയുടെ വിവാഹ സല്‍ക്കാരം..!!

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശി സൗമ്യ ജോൺ ആണ് വധു. കോളേജ് അധ്യാപികയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വൈറ്റിലയിലെ പള്ളിയിൽ നടന്ന ലളിതമായ ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹ സൽക്കാരം വൈക്കീട്ട് നടന്നു. പ്രണവ് മോഹൻലാൽ, ദിലീപ്, കലാഭവൻ ഷാജോൺ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം എന്നിവർ സന്നിഹിതരായിരുന്നു. വമ്പന്‍ താരനിരകൊണ്ട് ഞെട്ടിച്ച സംവിധായകന്‍ അരുണ്‍ഗോപിയുടെ വിവാഹസല്‍ക്കാര വീഡിയോ കാണാം.

Leave a Reply

Top