You are here
Home > Latest News > വിജയ് സേതുപതിയുടെ ‘കുട്ടി ജാനു’ ഇനി സണ്ണി വെയിനിനു സ്വന്തം..!!

വിജയ് സേതുപതിയുടെ ‘കുട്ടി ജാനു’ ഇനി സണ്ണി വെയിനിനു സ്വന്തം..!!

മലയാളികളുടെ പ്രിയ യുവ താരം സണ്ണി വെയ്നും 96 ലൂടെ പ്രിയങ്കരിയായ ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.. അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96.വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ചർച്ചാവിഷയം ആയിരുന്നു.സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്‍കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി.ജി.കിഷൻ. ഗൗരി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രേത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രം നിർമ്മിച്ച എം ഷിജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. മിഥുൻ മാനുവലിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രിൻസ് ജോയ് യുടെ ആദ്യ സംവിധാനം സംരംഭം ആണ് ഈ ചിത്രം. നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്, എഡിറ്റര്‍ അര്‍ജുന്‍ ബെന്‍, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂഡ്, വസ്ത്രാലങ്കാരം ഹീരാ റാണി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അനില്‍ മാത്യു എന്നിവരാണ്. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഒരു പ്രണയം നിറഞ്ഞ ഫീൽ ഗുഡ് ചിത്രം ആയിരിക്കുമെന്നാണ് അണിയറയിൽ നിന്നു കിട്ടുന്ന റിപ്പോർട്ട്. മലയാളി പ്രേക്ഷകർക്ക് കുട്ടി ജാനുവിന്റെ പ്രണയം ഇനി സണ്ണി വെയിനിനൊപ്പം കാണാം…

Leave a Reply

Top