You are here
Home > Entertainment > ടൊവിനോ തോമസിന്‍റെ ‘ആരവം’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി..!!

ടൊവിനോ തോമസിന്‍റെ ‘ആരവം’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി..!!

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘ആരവത്തിൻ്റെ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജിത്തു അഷറഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായ ‘ജോസഫി’ന് ശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന ചിത്രമാണ് ഇത്. മലയാള സിനിമയിലെ വമ്പൻ ബാനറുകളിൽ ഒന്നായ അച്ചിച്ച സിനിമാസ്‌ & മലയാളം മൂവി മകേഴ്‌സിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമ്മിക്കുന്ന ചിത്രം എപ്പോൾ ഷൂട്ടിംഗ് ആരംഭിക്കും എന്ന് പറഞ്ഞിട്ടില്ല. ടൈറ്റിൽ പോസ്റ്റർ ഒരു ചുണ്ടൻ വെള്ളത്തോട് സാമ്യം ഉണ്ട്. ‘ഒരു ദേശത്തിന്റെ താളം’ എന്നാണ് ടൈറ്റിലിനോടൊപ്പം അണിയറക്കാർ കൊടുത്തിരിക്കുന്ന ടാഗ് ലൈൻ.

കഴിഞ്ഞ വര്ഷം ധനുഷിനോടൊപ്പമുള്ള തമിഴ് ചിത്രമടക്കം, ഏകദേശം 8 ചിത്രത്തോളം ടോവിനോ കേന്ദ്ര കഥാപാത്രമായി എത്തി. ഈ വർഷവും കൈനിറയെ പ്രോജെക്ടസ് ആണ് യുവതാരത്തിന്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ അടക്കം മൂന്നോളം ചിത്രങ്ങൾ റിലീസിന് തെയ്യാറെടുക്കുന്നു. രണ്ടു ചിത്രങ്ങൾ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു. മലയാള സിനിമയിൽ ഈ വർഷവും തൻ്റെ വ്യെക്തിമുദ്ര പതിപ്പിക്കാൻ ടോവിനോക്ക് സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Leave a Reply

Top