You are here
Home > Entertainment > ധനുഷിന്റെ ഹീറോയിസം ടോവിനോയുടെ വില്ലത്തരം; മാരി 2 പേമാരിയാവുന്നു..!

ധനുഷിന്റെ ഹീറോയിസം ടോവിനോയുടെ വില്ലത്തരം; മാരി 2 പേമാരിയാവുന്നു..!

മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗമായ മാരി 2 ഇപ്പോൾ ഗംഭീര പ്രതികരണം നേടി ബോക്സ് ഓഫീസിൽ പേമാരിയായി മാറുകയാണ്. ധനുഷിനെ നായകനാക്കി ബാലാജി മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് ആണ് വില്ലൻ വേഷത്തിൽ എത്തിയിരിക്കുന്നത്. ധനുഷിന്റെ കട്ട ഹീറോയിസവും അതുപോലെ ടോവിനോ തോമസിന്റെ കട്ട വില്ലത്തരവുമാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടതാക്കുന്നതു. ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ആക്ഷനും സസ്‌പെൻസും ട്വിസ്റ്റും ആവേശവും കോമെടിയും റൊമാൻസും എല്ലാം നിറഞ്ഞ ഒരു കിടിലൻ എന്റെർറ്റൈനെർ എന്ന് തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.

വണ്ടർ ബാർ ഫിലിമ്സിന്റെ ബാനറിൽ ധനുഷ് തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മിനി സ്റ്റുഡിയോ ആണ്. മാരി എന്ന കഥാപാത്രമായി ഒരിക്കൽ കൂടി മാസ്സ് പെർഫോമൻസ് ആണ് ധനുഷ് കാഴ്ച വെച്ചത്. ഭീജ എന്ന നെഗറ്റീവ് കഥാപാത്രത്തിന് ടോവിനോ ജീവൻ നൽകിയ രീതിയും ഏറെ കയ്യടി നേടുന്നുണ്ട്. സായി പല്ലവി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ, വിദ്യ പ്രകാശ്, റോബോ ശങ്കർ, കല്ലൂരി വിനോദ് , കാളി വെങ്കട്, സിൽവ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി. ഓം പ്രകാശ് ഒരുക്കിയ മനോഹര ദൃശ്യങ്ങളും യുവാൻ ശങ്കർ രാജയുടെ സംഗീതവും മാരി 2 നെ മാസ്സ് ആക്കി എന്ന് പറയാം.

Leave a Reply

Top